അനിൽ രവി 
Kerala

ഗ്ലാസ്‌ കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചു, പല്ല് തകർന്നു; മകൻ അറസ്റ്റിൽ, അച്ഛനെ ഉപദ്രവിച്ച കേസിലും പ്രതി

സമാനരീതിയിൽ ഇയാൾ അച്ഛനേയും മർദിച്ചിട്ടുണ്ട്. ഇതിന്റെ പേരിലും ഇയാൾക്കെതിരെ കേസുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യലഹരിയിൽ വൃദ്ധമാതാവിനെ ആക്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35) ആണ് അറസ്റ്റിലായത്. മദ്യ ലഹരിയിൽ ഇയാൾ അമ്മയെ ഉപദ്രവിക്കുകയായിരുന്നു. 

ഗ്ലാസ്‌ കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തിൽ അമ്മയുടെ പല്ല് തകർന്നു. സമാനരീതിയിൽ ഇയാൾ അച്ഛനേയും മർദിച്ചിട്ടുണ്ട്. ഇതിന്റെ പേരിലും ഇയാൾക്കെതിരെ കേസുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് മുവാറ്റുപുഴ പൊലീസ് പിടിക്കൂടിയത്.

മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT