അമ്മയെ തലയ്ക്ക് അടിച്ച് കൊന്ന് മകൻ  പ്രതീകാത്മക ചിത്രം
Kerala

ഹോളോബ്രിക്സ് കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ച് കൊന്നു; മകൻ കസ്റ്റഡിയിൽ

കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. അട്ടപ്പാടി പുതൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഇന്ന് രാവിലെ നാല് മണിയോടെയാണ് പ്രദേശവാസികൾ രേഷിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

രേഷിയുടെ മകൻ രഘു (36) വിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

'എന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലായ്പ്പോഴും താങ്ങും തണലുമായിരുന്നു'; അജിത്തിന്റെ അമ്മയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വിജയ്

'ലാലേട്ടനെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല, അവന്മാരുടെ കാല് തല്ലിയൊടിക്കും'; പൊട്ടിത്തെറിച്ച് പെപ്പെ

SCROLL FOR NEXT