സ്‌പെഷ്യല്‍ എക്‌സ്പ്രസുകള്‍ ഇനി എല്ലാ ദിവസവും പ്രതീകാത്മക ചിത്രം
Kerala

സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല; സ്‌പെഷ്യല്‍ എക്‌സ്പ്രസുകള്‍ ഇനി എല്ലാ ദിവസവും

കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ ട്രെയിനുകള്‍ ആഴ്ചയില്‍ ആറുദിവസം മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.

കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് രാവിലെ 10.10 ന് കോഴിക്കോട്ടുനിന്നും പുറപ്പെട്ട് 1.05ന് പാലക്കാട് എത്തും. പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് പകല്‍ 1.50ന് പാലക്കാട്ടുനിന്നും പുറപ്പെടും. രാത്രി 7.40ന് കണ്ണൂര്‍ എത്തും.

Kozhikode-Palakkad Junction Special Express (06071) and Palakkad Junction-Kannur Special Express (06031) trains will operate daily from Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT