മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം 
Kerala

ഓണത്തിന് എല്ലാവര്‍ക്കും സ്‌പെഷല്‍ കിറ്റ് ; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് 

രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓണത്തിന് സ്‌പെഷല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ വീടു നിര്‍മ്മാണത്തിനായി നല്‍കും. 

കുടുംബത്തിന്റെ ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കുട്ടിക്ക് 18 വയസ്സുവരെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

ബജറ്റ് വകുപ്പ് തിരിച്ച് പാസ്സാക്കലാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. അതേസമയം സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന എം ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം; സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

1800 കോടി കടമെടുക്കാൻ കേരളം; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ കടമെടുക്കൽ

പിണറായി വിജയന്റെ വീടിന് മുന്നില്‍ 'ജീപ്പ് സ്‌റ്റേഷന്‍'; പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ്

വയനാട് ഫണ്ട് തട്ടിച്ചെന്ന വ്യാജ പ്രചരണത്തിൽ അന്വേഷണം വേണം; ചെന്നിത്തലയ്ക്ക് പരാതി നൽകി ദീപ്തി മേരി വർ​ഗീസ്

എബോളയില്‍ കേരളത്തിലും ജാഗ്രത, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT