കൊച്ചി മെട്രോ, ഫയല്‍ ചിത്രം 
Kerala

അഞ്ചു രൂപയ്ക്ക് എത്രദൂരം വരെയും യാത്ര ചെയ്യാം; കൊച്ചി മെട്രോയില്‍ ഇന്ന് പ്രത്യേക ഓഫര്‍

മെട്രോ കാര്‍ഡ് ഉള്ളവര്‍ ഇന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവു കിട്ടും

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വെറും അഞ്ചുരൂപയ്ക്ക് ഇന്ന് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം. 

ജൂണ്‍ 17 നാണ് മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ് ഇളവുള്ളത്. മെട്രോ കാര്‍ഡ് ഉള്ളവര്‍ ഇന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവു കിട്ടും.

പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണ് ലക്ഷ്യം. എസ്എന്‍ ജംക്ഷന്‍ വരെ മെട്രോ സര്‍വീസ് നീട്ടുന്നതോടെ യാത്രക്കാര്‍ ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്‍ അധികൃതരുടെ പ്രതീക്ഷ. 

ഒരു ലക്ഷം ആയാല്‍ അതിന്റെ നേട്ടം യാത്രക്കാര്‍ക്കു നല്‍കും. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്കു വേണ്ടി കൂടുതല്‍ ഇ ഓട്ടോകളും ഇ ബസുകളും നിരത്തിലിറക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

എസ്എൻ വരെ നീട്ടിയാലും ചാർജ് വർധിപ്പിക്കില്ല

മെട്രോ സർവീസ് തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെ നീട്ടിയാലും ചാർജ് വർധിപ്പിക്കില്ല.  ആലുവ മുതൽ എസ്എൻ ജംക്‌ഷൻ വരെ 60 രൂപയ്ക്ക് തന്നെ യാത്ര ചെയ്യാം. നിലവിൽ ആലുവ മുതൽ പേട്ട വരെയുള്ള മെട്രോ ഒന്നാം ഘട്ടത്തിന് ഈ ചാർജാണ് ഈടാക്കുന്നത്.  

തൃപ്പൂണിത്തുറ ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ മെട്രോ ലൈനിന്റെ ദൈർഘ്യം 26.8 കിലോമീറ്റർ ആകും. വടക്കേക്കോട്ട, എസ്എൻ ജംക്‌ഷൻ എന്നീ സ്റ്റേഷനുകളും അധികമായി വരും. മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇതോടെ 24 ആകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT