പ്രതീകാത്മക ചിത്രം 
Kerala

വിദ്യാര്‍ത്ഥികളുടെ തലമുടി കൂട്ടത്തോടെ മുറിച്ചു; കായികാധ്യാപികയ്ക്ക് എതിരെ പരാതി

ശ്രീശാരദ വിദ്യാലയത്തിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിത്ഥികളുടെ തലമുടി മുറിച്ചെന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാലടി: പത്തോളം വിദ്യാര്‍ത്ഥികളുടെ തലമുടി സ്‌കൂളിലെ കായികാധ്യാപിക മുറിച്ചതായി പരാതി. ശ്രീശാരദ വിദ്യാലയത്തിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിത്ഥികളുടെ തലമുടി മുറിച്ചെന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. 

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. പരിശീലനത്തിന് കുട്ടികളെ ഗ്രൗണ്ടില്‍ കൊണ്ടുപോയപ്പോഴാണ് മണിപ്പൂരില്‍നിന്ന് വന്ന കായികാധ്യാപിക ബിന്ദി മുടി മുറിച്ചതെന്ന് കുട്ടികള്‍ പറഞ്ഞതായി രക്ഷാകര്‍ത്താക്കള്‍ വ്യക്തമാക്കി.

കുട്ടികള്‍ വീട്ടിലെത്തിയതിന് പിന്നാലെ രക്ഷിതാക്കള്‍ പരാതിയുമായി സ്‌കൂളിലെത്തുകയായിരുന്നു. ഒരു തവണപോലും മുടി വെട്ടണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് രക്ഷാകര്‍ത്താക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സീനിയര്‍ പ്രിന്‍സിപ്പല്‍ ദീപ ചന്ദ്രനും പ്രിന്‍സിപ്പല്‍ മഞ്ജുഷ വിശ്വനാഥനും പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു