sabarimala file
Kerala

ചിത്തിര ആട്ട തിരുനാള്‍; ശബരിമല നട നാളെ തുറക്കും

ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പത്തനംതിട്ട: ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. നവംബര്‍ 7നാണ് (ശനിയാഴ്ച) ശബരിമലയില്‍ ചിത്തിര ആട്ട തിരുനാള്‍.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ചിത്തിര ആട്ട തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചുമണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക.

വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.

sree chithira atta thirunal: sabarimala temple opens on november 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞെട്ടേണ്ട.... റോഡിലുടെ ഓടും, ആകാശത്തിലൂടെ പറക്കും; യുഎഇക്കാർക്ക് പറക്കും കാർ സ്വന്തമാക്കാം (വിഡിയോ)

ലോസ് ഏഞ്ചൽസിൻറെ ആദ്യ ഏഷ്യൻ അമേരിക്കൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് തൃശൂരുമായി ആത്മബന്ധം

സീത പോരെന്ന് പറഞ്ഞ് അലമുറയിട്ടവർ എവിടെ ? 'ഗ്ലാമർ കാണിച്ച് പിടിച്ചു നിൽക്കേണ്ട ഗതികേട് എന്തായാലും അവർക്കില്ല'; കയ്യടി വാരിക്കൂട്ടി സായ് പല്ലവി

മഹാളിയെ തടയാന്‍ ബോര്‍ഡോ മിശ്രിതം; അടയ്ക്ക മാത്രമല്ല, പാളയും വിറ്റ് പണമാക്കാം