Guruvayur temple ഫയല്‍ ചിത്രം
Kerala

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂരില്‍ വന്‍തിരക്ക്, 40,000 പേര്‍ക്ക് പിറന്നാള്‍ സദ്യ

പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് വൈകിട്ട് 5 മുതല്‍ 6 വരെയും ദര്‍ശനത്തിന് പ്രത്യേക സൗകര്യം.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്‍തിരക്ക്. ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം ധരിച്ച കുട്ടികള്‍ ക്ഷേത്രനഗരിയില്‍ നിറഞ്ഞു. ക്ഷേത്രത്തില്‍ രാവിലെ കാഴ്ച ശീവേലി നടന്നു. മേളത്തിനു പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കി. ഇന്നത്തെ ദര്‍ശനത്തിനായി ഇന്നലെ വൈകുന്നേരം മുതല്‍ ഭക്തജനങ്ങള്‍ ക്യൂ നിന്നു. ദര്‍ശനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ ഇന്ന് വിഐപി ദര്‍ശനം ഇല്ല. വരി നില്‍ക്കുന്ന ഭക്തരെ കൊടിമരത്തിനു സമീപത്തു കൂടി നേരിട്ട് പ്രവേശിപ്പിക്കും. പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് വൈകിട്ട് 5 മുതല്‍ 6 വരെയും ദര്‍ശനത്തിന് പ്രത്യേക സൗകര്യം. ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ചോറൂണ് വഴിപാടു നടത്തിയ കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ദര്‍ശനത്തിന് സൗകര്യം നല്‍കും. കണ്ണന്റെ പിറന്നാള്‍ സദ്യ 40,000 പേര്‍ക്ക് അന്നലക്ഷ്മി ഹാളിലും തെക്കെനട ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9ന് ആരംഭിച്ചു.

ക്ഷേത്രത്തില്‍ ഇന്ന് 138 വിവാഹങ്ങളുടെ ബുക്കിങ് കഴിഞ്ഞു. പുലര്‍ച്ചെ 4 മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപം വിവാഹ സംഘങ്ങള്‍ക്ക് വിശ്രമിക്കാനും ചടങ്ങു നടത്താനും പ്രത്യേക സംവിധാനമുണ്ട്. ഇന്ന് ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ ഏര്‍പ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയില്‍ തൃശൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ 1050 കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. പതിനായിരം കൃഷ്ണ വേഷങ്ങള്‍ അണിനിരക്കും.

Sreekrishna jayanthi celebrations guruvayur temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT