Sreenadevi Kunjamma 
Kerala

സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥി

പള്ളിക്കൽ ഡിവിഷനിൽ തന്നെ മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്ഥാനാർത്ഥിയാകും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സര രം​ഗത്തിറങ്ങും. നേരത്തെ ഇതേ ഡിവിഷനിൽ സിപിഐ പ്രതിനിധിയായിരുന്നു ശ്രീനാദേവി.

ഇന്ന് രാവിലെയാണ് അവർ കോൺ​ഗ്രസിൽ ചേർന്നത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ അധ്യക്ഷൻ സണ്ണി ജോസഫും ദീപദാസ് മുൻഷിയും മുതിർന്ന നേതാക്കളും ചേർന്നു ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു. വൈകീട്ട് പത്തനംതിട്ട ഡിസിസിയിൽ വച്ച് പാർട്ടി അം​ഗത്വം സ്വീകരിച്ചു.

സിപിഐ വിട്ടുവെന്നും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ചതായും ശ്രീനാദേവി നവംബര്‍ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു.

വിഷയത്തില്‍ ശ്രീനാദേവിയെ സിപിഐ തള്ളിയിരുന്നു. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ശ്രീനാദേവി സിപിഐ വിട്ടത്.

Sreenadevi Kunjamma, a former district panchayat member who left the CPI and joined the Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏത് പാതാളത്തിൽ ഒളിച്ചാലും പിടിക്കും, കടുത്ത ശിക്ഷയും നൽകും'

'നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി പിണറായിസ്റ്റുകളേ....'; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

'അഭയം നല്‍കുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കും', ഇന്ത്യ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്

അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

SCROLL FOR NEXT