നിക്ഷാല ഭൂലോക സിംഗം, Sri Lankan Woman 
Kerala

ഒരു രേഖയും ഇല്ല, മഹിളാ മന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട 'നിക്ഷാല ഭൂലോക സിംഗം' പിടിയിൽ

ചെന്നൈയിൽ വച്ച് ക്യൂ ബ്രാഞ്ചാണ് ശ്രീലങ്കൻ സ്വദേശിനിയെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആലപ്പുഴ: ആലപ്പുഴയിലെ മഹിളാ മന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശിനി നിക്ഷാല ഭൂലോക സിംഗത്തെ ചെന്നൈയിൽ ക്യൂ ബ്രാഞ്ച് പിടികൂടി. ഇന്നലെ രാത്രിയാണ് ഇവർ മഹിളാ മന്ദിരത്തിൽ നിന്ന് കടന്നുകളഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചെന്നൈയിൽ വെച്ച് ഇവരെ കണ്ടെത്തിയത്.

മതിയായ യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളും ഇല്ലാത്തതിനെ തുടർന്നാണ് ക്യൂ ബ്രാഞ്ച് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിദേശ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയും തുടർനടപടികളും അന്വേഷണ സംഘം നടത്തിവരികയാണ്.

മഹിളാ മന്ദിരത്തിൽ നിന്ന് ഇവർ എങ്ങനെയാണ് പുറത്തു കടന്നതെന്നും ചെന്നൈയിലേക്ക് എത്തിയത് എങ്ങനെയാണെന്നും വ്യക്തമാകേണ്ടതുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ക്യൂ ബ്രാഞ്ചിന്റെ തുടർ നടപടികൾക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.

Caught in Chennai: Sri Lankan Woman Missing from Alappuzha Mahila Mandiram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൗമാര ത്രില്ലർ!!! പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില്‍ 9ാം മുത്തം!

എസ് ആര്യന് 5 വിക്കറ്റ്; കേരളം തുടങ്ങി... കരുത്തോടെ

'പിഞ്ചുമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യം; ഉത്തരവ് പിന്‍വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല'

6 റൺസിനിടെ 4 വിക്കറ്റ് പിഴുതു, വെറും 65ൽ ഓൾ ഔട്ടാക്കി! ബിഹാറിനെ തകർത്ത് കേരള വനിതകൾ

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം; ക്ഷേത്ര സ്വത്തുക്കളില്‍ തന്ത്രിമാര്‍ക്ക് അവകാശമില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍