അലൻ, stabbing death 
Kerala

19കാരൻ കുത്തേറ്റ് മരിച്ച സംഭവം; ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തിനിടെ അരും കൊല; ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു, നെഞ്ചിൽ കത്തിയിറക്കി

ഒരാൾ പൊലീസ് കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൈക്കാട് 19കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിദ്യാർഥികൾ അടക്കം ഇരു വിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രാജാജി ന​ഗർ സ്വദേശി അലൻ (19) ആണ് ഇന്നലെ മരിച്ചത്. സംഭവത്തിൽ ഇന്നലെ തന്നെ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ കാപ്പാ കേസിൽ ഉൾപ്പെട്ട വ്യക്തിയാണ്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തൈക്കാട് ​ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിനിടെയാണ് ഇരു വിഭാ​ഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. ഇതിന്റെ തുടർടച്ചയിലാണ് അരും കൊല. തമ്പാനൂർ തോപ്പിൽ വാടക വീട്ടിലാണ് മരിച്ച അലൻ താമസിക്കുന്നത്.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷി മൊഴി. അലന്റെ മൃതദേ​ഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകും.

stabbing death: The arrest of the accused in the incident where a 19-year-old man was stabbed to death in Thycaud will be recorded today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മോഡല്‍ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും ഷഹീന്‍ പോയി

സ്വർണ്ണക്കൊള്ള: സന്നിധാനത്തെ ശാസ്ത്രീയപരിശോധന പൂർത്തിയായി; സാംപിളുകൾ ശേഖരിച്ച് എസ്ഐടി

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

വൈഷ്ണയുടെ പേരു വെട്ടിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ്ങ് ഇന്ന്

വോട്ടർപട്ടിക തീവ്ര പരിഷ്കരണം; കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ

SCROLL FOR NEXT