sexual assault  പ്രതീകാത്മക ചിത്രം
Kerala

ഒരുവര്‍ഷത്തോളം പതിനാലുകാരിയെ പീഡിപ്പിച്ചു; ആലുവയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ പതിനാലുവയസുകാരിയെ പീഡിപ്പിച്ച ( sexual assault )രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ഒരുവര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അമ്മയും മകളും അച്ഛനുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഒരുവര്‍ഷം മുന്‍പാണ് പ്രതിയായിട്ടുള്ള ഇയാള്‍ ഇവരുടെ ജീവിതത്തിലേക്ക് വരുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കുട്ടിയുടെ മൊഴി.

നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് ദുസ്സൂചന നല്‍കിയ ക്യാപ്ഷന്‍ കോടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റൊരു സുഹൃത്ത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ന്ന് അമ്മ മകളോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പുറത്തറിഞ്ഞത്.

കഴിഞ്ഞ ദിവസം ആലുവ റൂറല്‍ എസ്പിക്കാണ് അമ്മയും കുട്ടിയും പരാതി നല്‍കിയത്. പരാതി പ്രകാരം പ്രതിയെ ഇന്നലെ പൊലീസ് സ്വകാര്യ ആശുപത്രിയില്‍വച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT