കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിക്കുന്ന ദൃശ്യം ( kannur conductor attack)  സ്ക്രീൻഷോട്ട്
Kerala

വിദ്യാര്‍ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല; ഭര്‍ത്താവും സുഹൃത്തുക്കളും കണ്ടക്ടറെ മര്‍ദ്ദിച്ചു- വിഡിയോ

പെരിങ്ങത്തൂരില്‍ സ്വകാര്യബസില്‍ വെച്ച് കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ സ്വകാര്യബസില്‍ വെച്ച് കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം. തലശേരി - തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടര്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് (28) മര്‍ദ്ദനമേറ്റത്.

പെരിങ്ങത്തൂരില്‍ വെച്ചാണ് മര്‍ദ്ദനം നടന്നത്. ബസില്‍ കയറിയ വിദ്യാര്‍ഥിനിക്ക് പാസില്ലാത്തതിനാല്‍ ഫുള്‍ ചാര്‍ജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മര്‍ദ്ദിച്ചതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടെന്നും തള്ളിയിട്ടെന്നും ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബസില്‍ കുട്ടികളടക്കമുള്ള സ്ത്രീ യാത്രക്കാര്‍ ഉള്ളപ്പോഴാണ് കണ്ടക്ടറെ ആക്രമിച്ചത്. മര്‍ദ്ദനം കണ്ട് ഇവര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമത്തില്‍ പരിക്കേറ്റ വിഷ്ണുവിനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൊക്ലി പൊലീസില്‍ ജീവനക്കാര്‍ പരാതി നല്‍കി. പ്രതിഷേധ സൂചകമായി തലശേരി - തൊട്ടില്‍പ്പാലം റൂട്ടില്‍ ബസ് സമരം നടത്താനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍.

student was not given concession;in kannur husband and friends beat the conductor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

SCROLL FOR NEXT