സ്കൂട്ടറിൽ 5 പേരുമായി യാത്ര 
Kerala

സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും, രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം

തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ചു വിദ്യാർത്ഥികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചതിലാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർത്ഥികളുടെ സ്കൂട്ടർ യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും വിദ്യാർഥികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ചു വിദ്യാർഥികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചതിലാണ് നടപടി. സ്കൂട്ടറിൽ അഞ്ചു പേർ ഒരുമിച്ച് യാത്ര ചെയ്തതിന് 1,000 രൂപ പിഴ അടയ്ക്കണം. കൂടാതെ, ഹെൽമെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും നൽകണം. അങ്ങനെ ആകെ പിഴ 2,500 രൂപ പിഴ അടയ്ക്കാനാണ് നിർദേശം.

കാറിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തി അമിതശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞ സ്വകാര്യ കോളജ് വിദ്യാർഥിക്കും പിഴ ലഭിച്ചു. അനധികൃത രൂപമാറ്റം വരുത്തിയതിന് 12,000 രൂപയാണ് പിഴ ചുമത്തിയത്. സൈലൻസറിൽ മാറ്റം വരുത്തിയ വാഹനവുമായി കോതാട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയും പിടിയിലായി. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നോട്ടീസ് കൈമാറിയിട്ടുണ്ട്.

Students fined ₹2,500 for traveling with 5 people on a scooter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനവ്വറലി തങ്ങൾക്കെതിരായ പൊലീസ് കേസ്; മുസ്‌ലിം ലീഗിൽ പ്രതിഷേധം ശക്തമാകുന്നു

150 എംബിപിഎസ് സ്പീഡ്, 25ലധികം ഒടിടി, ഒരു വര്‍ഷത്തേയ്ക്ക് ഒന്നിച്ച് അടച്ചാല്‍ 13 മാസം വാലിഡിറ്റി; അറിയാം ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബര്‍ പ്ലാന്‍

ഏഴാം ക്ലാസ് മതി..... അസിസ്റ്റന്റ് മുതൽ ഓഫീസ് അറ്റൻഡന്റ് വരെ; സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അവസരം

'ഫസ്റ്റ് ലുക്കിന് മുമ്പേ സീനിന്റെ കഥ ലീക്കായി, എനിക്കാകെ ഭയമായി; എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ'; തുറന്നു പറഞ്ഞ് ജിത്തു മാധവന്‍

സായ് പല്ലവിയുടെ പൊലീസ് ലുക്കിന് പിന്നിൽ മെറിൻ ജോസഫ് ഐപിഎസ്; വെളിപ്പെടുത്തി സംവിധായകൻ