തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം വേദിയില്‍വച്ചായിരുന്നു ഓര്‍മപ്പെടുത്തല്‍.
രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ സത്യപ്രതിജ്ഞ കഴിഞ്ഞയുടനെയാണ് വേദിയില്‍ വച്ച് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സത്യപ്രതിജ്ഞയ്ക്കുള്ള അനുവാദം കൊടുക്കുമ്പോള്‍ത്തന്നെ സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള രേഖകള്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ആ രേഖകള്‍ വേണമെന്നുള്ള കാര്യമാണ് ഓര്‍മിപ്പിച്ചതെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates