വി എം സുധീരനുവേണ്ടി ചാവക്കാട് നടന്ന പ്രകടനം/ ടെലിവിഷന്‍ ദൃശ്യം 
Kerala

സുധീരന്‍ മത്സരിക്കണം; തൃശൂരില്‍ കോണ്‍ഗ്രസ് പ്രകടനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ പ്രകടനം.  തൃശൂര്‍ ചാവക്കാട് ടൗണിലാണ് പ്രകടനം നടത്തിയത്. വിഎം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ആലോചനയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

സുധീരനെപ്പോലെയുള്ള മുതിര്‍ന്ന നേതാവ് മലബാറില്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. സോണിയാഗാന്ധിയുടെ താല്‍പ്പര്യപ്രകാരമാണ് ഇരുവരും സുധീരന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു. 

തെരഞ്ഞെടുപ്പ് മല്‍സരരംഗത്തു നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് വി എം സുധീരന്‍. 2004 ല്‍ ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ സിപിഎമ്മിലെ മനോജ് കുരിശിങ്കലിനോട് പരാജയപ്പെട്ടതിന് ശേഷം സുധീരന്‍ മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍