Summer rains shake Kozhikode പ്രതീകാത്മക ചിത്രം
Kerala

കോഴിക്കോടിനെ വിറപ്പിച്ച് വേനൽമഴ, ഇടിമിന്നലിൽ വീടിൻറെ ചുമർ തകർന്നു; വളർത്തു മൃഗങ്ങൾ ചത്തു

വേനൽ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വേനൽ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമർ തകർന്നു. ഇടിമിന്നലിൽ നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമർ തകർന്ന് കല്ല് കാലിൽ വീണ് ​ഗൃ​ഹനാഥന് നിസാര പരിക്കേറ്റു.

വൈകീട്ടോടെയാണ് സംഭവം. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികൾ ചത്തതായും റിപ്പോർട്ടുണ്ട്. പരിസത്തെ വീടുകളിലും കോഴികൾ ഉൾപ്പടെയുള്ള വളർത്തുമൃ​ഗങ്ങള്‍ ചത്തു വീണു. ഇടിമിന്നലിൽ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Summer rains shake Kozhikode, lightning strikes destroy house walls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

ക്രിക്കറ്റില്‍ 'ക്വാര്‍ട്ടര്‍' കളിക്കാതെ ഇന്ത്യ സെമിയില്‍!

വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം: ഡിവൈഎഫ്ഐയുടെ ‘ആർദ്രം’ പദ്ധതിക്ക് കൈത്താങ്ങ്

ഓഹരി വിപണിയില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞു, എണ്ണവില 107 ഡോളറിന് മുകളിൽ