സപ്ലൈകോ  ഫയൽ
Kerala

ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ സപ്ലൈകോ; പത്തിനം അവശ്യസാധനങ്ങള്‍ അടങ്ങിയ 'ബക്രീദ് സ്‌പെഷ്യല്‍ കിറ്റ്'

മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകള്‍ വഴി പൊതുജനങ്ങള്‍ക്ക് കിറ്റുകള്‍ ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍, വിപണിയിലെ വിലക്കയറ്റം തടയാന്‍ ഇടപെടലുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങള്‍ക്ക് കെങ്കേമമാക്കാന്‍ പത്തിനം അവശ്യസാധനങ്ങള്‍ അടങ്ങിയ 'ബക്രീദ് സ്‌പെഷ്യല്‍ കിറ്റ്' സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകള്‍ വഴി പൊതുജനങ്ങള്‍ക്ക് കിറ്റുകള്‍ ലഭിക്കും.

മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കന്‍ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോള്‍ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.

വിപണിയില്‍ 1101 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് പെരുന്നാള്‍ പ്രമാണിച്ച് 850 രൂപക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പൊതുവിപണിയിലെ കൊള്ളവിലയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ പെരുന്നാള്‍ കിറ്റുകള്‍ മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

Supplyco with Bakrid special kit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

ഫുൾ ഫാമിലി 'കറുപ്പിൽ' ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക; വൈറലായി വിഡിയോ

ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

'ആ ഫയലിൽ തൊട്ടാ എന്ത് സംഭവിക്കുമെന്നാ നീ പറഞ്ഞേ!'; കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' ടീസർ

ആസ്മ നിയന്ത്രിക്കാൻ ഇവ കഴിക്കാം

SCROLL FOR NEXT