K P Sankaradas  
Kerala

'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല'; സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. 'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല' എന്ന നിരീക്ഷണം നടത്തിക്കൊണ്ടാണ്, സുപ്രീംകോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഇത്തരമൊരു പരാമര്‍ശം നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നാണ് ശങ്കരദാസിന്റെ വാദം.

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ടെന്നും, അങ്ങനെ ഒപ്പിട്ടയാള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആവശ്യവുമായി വന്നാല്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

The Supreme Court has rejected the petition of former Travancore Devaswom Board member KP Sankaradas in the Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെതിരായ തെളിവുകള്‍ പക്ഷപാതത്തോടെ തള്ളി, സാക്ഷികളെ അവിശ്വസിച്ചത് ബോധപൂര്‍വ്വം; വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചു, നിയമോപദേശം

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

SCROLL FOR NEXT