രാഹുല്‍ മാങ്കൂട്ടത്തില്‍,ദീപ 
Kerala

'പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റു ചെയ്‌തേനെ'; അതിജീവിതയെ അപമാനിച്ച അഡ്വ. ദീപയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു അഭിഭാഷക സോഷ്യല്‍മീഡിയയില്‍ അധിക്ഷേപരമായ പോസ്റ്റ് ഇടാന്‍ പാടുണ്ടോ?. ദീപ ജോസഫ് ഉപയോഗിച്ച വാക്കുകള്‍ ഞെട്ടലുണ്ടാക്കിയെന്നും കോടതി പറഞ്ഞു.

'പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റു ചെയ്‌തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും' കോടതി ചോദിച്ചു. സൈബര്‍ ആക്രമണത്തില്‍ തനിക്കെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ദീപ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

രാഹുല്‍ മാങ്കൂട്ടത്തിലില്‍ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് ദീപയ്ക്കെതിരെ കേസെടുത്തത്. കേസ് പരിഗണിച്ചപ്പോള്‍, അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ, അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ദീപ ജോസഫ് കോടതിയെ അറിയിച്ചു.

അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്ന ദീപയുടെ വാദത്തില്‍ ഭര്‍ത്താവ് പറഞ്ഞെങ്കിലും സമൂഹമാധ്യമത്തില്‍ അതെല്ലാം എഴുതുന്നത് ശരിയായ രീതിയാണോ എന്നാണ് കോടതി ചോദിച്ചത്. പുരുഷനായിരുന്നെങ്കില്‍ അറസ്റ്റിനു നിര്‍ദേശം നല്‍കുമായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തതെന്നും കോടതി പറഞ്ഞു.

Defame the survivor in a case involving MLA Rahul Mankootathil, Supreme Court strongly criticized Adv. Deepa Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു'; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ടു ദിവസം മുമ്പ്; കോഴിക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

ആർബിഐയിൽ ലീഗൽ ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം

'മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളി; എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക വിരുദ്ധമാണെങ്കില്‍ എതിര്‍ക്കും'

പുസ്തക വിവാദം: രാഹുല്‍ ഗാന്ധിയെ തള്ളി; പ്രസാധകരെ പിന്തുണച്ച് ജനറല്‍ എംഎം നരവനെ

SCROLL FOR NEXT