മന്ത്രി ചിഞ്ചുറാണി ഫയല്‍
Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാർ ഇടിച്ചു, കാറും ഡ്രൈവറും കസ്റ്റഡിയിൽ; മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസ്

മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആളപായമില്ല. സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തിൽ വന്ന് ഇടിച്ചത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കും.

കല്ലമ്പലം ദേശീയപാതയിൽ വെയിലൂർ വച്ചായിരുന്നു സംഭവം. അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ വേഗത കുറവായതിനാൽ വാഹനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. മന്ത്രിയുടെ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ മന്ത്രി ചിഞ്ചുറാണി ആ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് പോയി.

അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂർ സ്വദേശിയെയും വാഹനവുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.

Swift car hits Minister vehicle, car and driver in custody; Case filed for drunk driving

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറുവേദനയുമായി മെഡിക്കല്‍ കോളജില്‍; യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം!, പരാതി

കോമ്പൗണ്ടിങ് ഇഫക്ട്; അഞ്ചു വര്‍ഷം കൊണ്ട് 36 ലക്ഷം രൂപ നേടാം, അറിയാം ഈ സ്‌കീം

'നിസാരം'; ദേവ്ദത്ത് - കോഹ്‌ലി വെടിക്കെട്ടിൽ കത്തിയമർന്ന് ഡൽഹി, ബംഗളുരുവിന്റെ വിജയം 9 വിക്കറ്റിന്

മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ, 75 സീറ്റുകള്‍ നേടും; ജില്ല തിരിച്ചുള്ള എന്‍ എസ് മാധവന്റെ പ്രവചനം ഇങ്ങനെ

'ചൂട് കൂടും,മുൻകരുതൽ വേണം'; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

SCROLL FOR NEXT