ശിക്ഷിക്കപ്പെട്ട പ്രതികള്‍ 
Kerala

നികുതി വെട്ടിപ്പ്: മുന്‍ ജൂനിയര്‍ സൂപ്രണ്ടിനും മറ്റ് പ്രതികള്‍ക്കും 32 വര്‍ഷം കഠിനതടവ്; 11,36,193 രൂപ പിഴയും

നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസിലെ മുന്‍ ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനുള്ള അഡ്വാന്‍സ് നികുതി അടച്ചതില്‍ ക്രമക്കേട് നടത്തിയ കേസില്‍ നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസിലെ മുന്‍ ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് 32 വര്‍ഷം കഠിനതടവും 11,36,193 രുപ പിഴയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായി ജോലി നോക്കിയിരുന്ന പുഷ്പറാണി എല്‍ വ്യാപാരിയും ഏജന്റുമായ പ്രതികളുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തി, ട്രഷറിയില്‍ അടച്ച മുന്‍കൂര്‍ നികുതിയുടെ ചെല്ലാനുകളില്‍ യഥാര്‍ത്ഥത്തില്‍ അടച്ച തുകയേക്കാള്‍ ഉയര്‍ന്ന തുക രേഖപ്പെടുത്തിയ വ്യാജ ചെല്ലാനുകള്‍ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നികുതി വെട്ടിപ്പ് നടത്താന്‍ സഹായിച്ചതിലൂടെ സര്‍ക്കാരിന് 26,58,595/ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് വിജിലന്‍സ് കോടതിയുടെ നടപടി. മലയിന്‍കീഴ് സ്വദേശി പുഷ്പറാണി എല്‍, കന്യാകുമാരി സ്വദേശിയും വ്യാപാരിയുമായ ഫ്രാന്‍സിസ് കെ വ്യാപരികളുടെ ഏജന്റായി പ്രവര്‍ത്തിച്ച പാറശാല സ്വദേശിയായ സതീഷ് കുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പുഷ്പറാണിയെയും സതീഷ് കുമാറിനെയും 32 വര്‍ഷം വീതം കഠിനതടവിനും 11,36,193 രൂപ വീതം പിഴ ഒടുക്കുന്നതിനും, ഫ്രാന്‍സിസ് കെ യെ 8 വര്‍ഷം കഠിന തടവിനും 6,11,560 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.

അന്തര്‍സംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ട് സംസ്ഥാന വാണിജ്യ നികുതി വകുപ്പില്‍ വ്യാപാരികള്‍ അടയ്‌ക്കേണ്ട മുന്‍കൂര്‍ നികുതിയില്‍ 2007-2008 കാലഘട്ടത്തില്‍ വ്യാപാരികള്‍ ട്രഷറിയില്‍ യഥാര്‍ത്ഥത്തില്‍ അടച്ച തുകയേക്കാള്‍ ഉയര്‍ന്ന തുക ചെല്ലാനുകളുടെ ഡ്യൂപ്ലിക്കേറ്റ്, ട്രിപ്ലിക്കേറ്റ് പകര്‍പ്പുകളില്‍ രേഖപ്പെടുത്തി കൃത്രിമം നടത്തുകയും, ട്രഷറിയില്‍ അടച്ച നികുതി തുക പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതലയുണ്ടായിരുന്ന നെയ്യാറ്റിന്‍കര വാണിജ്യ നികുതി ഓഫീസിലെ അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് പുഷ്പറാണി എല്‍. ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുകയും, വ്യാപാരികളുടെയും ഉദ്യോഗസ്ഥയുടെയും ഇടനിലക്കാരനായി പാറശ്ശാല സ്വദേശി സതീഷ് കുമാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ആകെ 26,58,595/ രൂപയുടെ നികുതി നഷ്ടമുണ്ടായിരുന്നു.

തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് മനോജ് എ ആണ് വിധി പ്രസ്താവിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -ക ലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ടുമാരായ കെ പ്രസന്നകുമാര്‍ എം.എച്ച് ലത്തീഫ്, ബി. ഉദയകുമാര്‍, കെ പ്രശാന്ത് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.

Tax Evasion: Former Junior Superintendent and Co-Accused Sentenced to 32 Years Rigorous Imprisonment; Fine of ₹11,36,193 Imposed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

17 ഫോര്‍, 7 സിക്‌സര്‍; 'ഡാഡി സെഞ്ച്വറി' നേടി ബേബി സെവാഗ്: ഫൈനലില്‍ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം?

ദുബൈ മെട്രോ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, 2031ല്‍ ആദ്യ സര്‍വീസ്

'ശാസ്ത്രജ്ഞ എന്നല്ലേ ഭാവം? ഒരു പേറ്റന്റ് ഇതുവരെ എടുത്തിട്ടുണ്ടോ?; വിസി ആയിരിക്കാന്‍ സിസ തോമസിന് എന്ത് യോഗ്യത'

'ഒരു സൂപ്പര്‍സ്റ്റാര്‍ വളര്‍ന്നുവരുന്നു; ഇവന്‍ ഒരുനാള്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കും'; നസ്ലെന് കയ്യടിച്ച് അറ്റ്‌ലീ