amoebic meningoencephalitis x
Kerala

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം, മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് രോഗം സ്ഥിരീകരിച്ചു

നിലവില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് ചികിയ്‌സയിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗ ലക്ഷണങ്ങളോടെ പത്തുവയസുകാരന്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്ന് രോഗബാധുണ്ടായതെന്നും ഉറവിടം എവിടെ നിന്നുമാണെന്നും വ്യക്തമല്ല. ഇതുബന്ധപ്പെട്ട പരിശോധന തുടരുകയാണ്.

നിലവില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. കോരങ്ങാട് മരിച്ച ഒമ്പതുവയസുകാരിയുടെ സഹോദരന്‍ ഉള്‍പ്പെടെ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിവരം.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

A ten-year-old boy from Malappuram falls amoebic meningoencephalitis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

SCROLL FOR NEXT