പ്രതീകാത്മക ചിത്രം 
Kerala

പൂച്ചയെ കെട്ടുന്ന ചങ്ങല കഴുത്തിലിട്ട് കളിക്കുന്നതിനിടെ കാല്‍ വഴുതി വീണു; പത്തുവയസുകാരന് ദാരുണാന്ത്യം

വളർത്തു പൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തിൽ കുടുങ്ങി പത്തുവയസ്സുകാരൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


വളാഞ്ചേരി: വളർത്തു പൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തിൽ കുടുങ്ങി പത്തുവയസ്സുകാരൻ മരിച്ചു. കാടാമ്പുഴ കുട്ടാടുമ്മലാണ് സംഭവം. ഉമറുൽ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകൻ അഫ്‌നാസാണ് മരിച്ചത്.

വീടിന്റെ അടുക്കള ഭാഗത്ത് വാതിലിനോട് ചേർന്ന് രണ്ട് ഇഴകളായി തൂക്കിയിട്ട ചങ്ങലയിൽ കഴുത്തിട്ട് പടികൾക്ക് മുകളിൽ കയറിനിന്ന്  കളിക്കുകയായിരുന്നു. ഇതിനിടെ കാൽതെറ്റി വീഴുകയും കഴുത്തിൽ ചങ്ങല കുടുങ്ങുകയും ചെയ്തു. 

വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിയുടെ ശബ്ദം പുറത്തുവരാതിരുന്നതിനാൽ ആരും ശ്രദ്ധിച്ചില്ല. കുറച്ചു സമയത്തിനു ശേഷം ഉമ്മയാണ് കുട്ടി ചങ്ങലയിൽ തൂങ്ങി നിൽക്കുന്നതു കണ്ടത്. ബന്ധുക്കളും അയൽക്കാരും ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT