Thailand Gunman who opened fire at school , 3 injured  
Kerala

തായ്‌ലന്‍ഡില്‍ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരിക്ക്, 18 കാരൻ പിടിയില്‍

ബുധനാഴ്ച്ച വൈകുന്നേരം ഹാറ്റ് യായ് ജില്ലയിലെ സ്‌കൂളില്‍ ആണ് സംഭവം.

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പ്. അധ്യാപകരെയും വിദ്യാര്‍ഥികളെയും ബന്ദികളാക്കി 18 കാരനാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം ഹാറ്റ് യായ് ജില്ലയിലെ സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളില്‍ നിന്ന് മൂന്നിലധികം വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അക്രമിയെ പിടികൂടിയെന്നും ഇയാള്‍ ബന്ദികളാക്കിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും മോചിപ്പിച്ചുവെന്നും അധികൃതര്‍ നേരത്തെ അറിയിച്ചു. സ്‌കൂളിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ഒരു അധ്യാപികയ്ക്കും 14 കാരിയായ വിദ്യാര്‍ഥിക്കും വെടിയേറ്റതായാണ് പ്രാഥമിക വിവരം. അക്രമിയെ വെടിവച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയത്.

Several people were injured after a gunman opened fire at a school in Thailand’s Songkhla province. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ; അഴിമതിക്കെതിരെ നേപ്പാളിലെ ബലേൻ സർക്കാർ

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു', യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

SCROLL FOR NEXT