പ്രതീകാത്മക ചിത്രം 
Kerala

ആ ഭാ​ഗ്യവാൻ ഇതാണ്; ക്രിസ്മസ് ബംപറിന്റെ 12 കോടി തെങ്കാശി സ്വദേശിക്ക്

ആ ഭാ​ഗ്യവാൻ ഇതാണ്; ക്രിസ്മസ് ബംപറിന്റെ 12 കോടി തെങ്കാശി സ്വദേശിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്– പുതുവൽസര ബംപർ ലോട്ടറിയുടെ 12 കോടി രൂപ അടിച്ചത് തമിഴ്നാട് തെങ്കാശി സ്വദേശി ഷറഫുദ്ദീന്. തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തി ഷറഫുദ്ദീൻ ടിക്കറ്റ് കൈമാറി. ഒന്നാം സമ്മാനം 12 കോടി രൂപ XG 358753 നമ്പറുളള ടിക്കറ്റിനാണ് അടിച്ചത്.

ലോട്ടറി വിൽപ്പനക്കാരനാണ് ഷറഫുദ്ദീൻ. വിൽക്കാതെ ബാക്കി വന്ന ലോട്ടറിക്കാണ് സമ്മാനം അടിച്ചത്. കഴിഞ്ഞ ദിവസം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. മേയർ ആര്യാ രാജേന്ദ്രനാണ് നറുക്കെടുപ്പ് നടത്തിയത്.  

രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെയും, മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപയുടെയും ആറ് ടിക്കറ്റുകളും കഴിഞ്ഞ ദിവസം നറുക്കെടുത്തു. ഇതോടൊപ്പം ആറ് കോടി രൂപയുടെ ഒന്നാം സമ്മാനമുള്ള സമ്മർ ബംപർ ടിക്കറ്റിൻറെ പ്രകാശനവും നടന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്