പ്രതീകാത്മക ചിത്രം 
Kerala

പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ കെട്ടിയിട്ട നിലയില്‍; അന്വേഷണം

അലനെല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ മുന്നാംനിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  അലനെല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിന്റെ മുന്നാംനിലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. 

വൈകീട്ട് സ്‌കൂള്‍ വിട്ട് കൂട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ തിരഞ്ഞ് സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ കാണാതായ കുട്ടിയെ സ്‌കൂളില്‍ ഇവര്‍  തിരഞ്ഞിരുന്നില്ല. രാത്രിയോടെ കുട്ടിയെ സ്‌കൂളിലെ മൂന്നാം നിലിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വിവരം ഇവര്‍ നാട്ടുകല്‍ പൊലീസില്‍ അറിയിച്ചു.

പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ടുപേര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് മുന്നാം നിലയില്‍ കൊണ്ടെത്തിച്ച് കെട്ടിയിട്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ കൈയില്‍ അത്തരത്തില്‍ മുറിവുകളോ ബലം പ്രയോഗിച്ചതിന്റെ അടയാളങ്ങളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടുകാരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും, വിദ്യാര്‍ഥിനിയുടെ  മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT