shajeer 
Kerala

മിനിലോറി മോഷ്ടിച്ചു; ജാമ്യത്തിലിറങ്ങി മുങ്ങി, വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്




കോട്ടയം: ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീര്‍ മന്‍സില്‍ വീട്ടില്‍ ഷജീര്‍ (44) ആണ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇയാളെ 2007ല്‍ മിനിലോറി മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യയ്തിരുന്നു. 

തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. ഇയാള്‍ക്ക് വിവിധ ജില്ലകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT