പത്മകുമാര്‍/ രേഖാചിത്രം 
Kerala

പത്മകുമാറിന് രണ്ട് കാര്‍ ഉണ്ടെന്ന് ഓട്ടോറിക്ഷക്കാരന്‍ മൊഴി നല്‍കി; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് ഓട്ടോഡ്രൈവര്‍

ഡ്രൈവറെ ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം: ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരിലേക്ക് അന്വേഷണമെത്തുന്നതിന് ഇടയാക്കിയ വിവരം നല്‍കിയത് കല്ലുവാതുക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. പൊലീസിന് അന്വേഷണത്തിനിടെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതാണ് വഴിത്തിരിവായത്. പിന്നീട് ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഡ്രൈവറെ ചോദ്യം ചെയ്തതോടെ പ്രതികളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

ചാത്തന്നൂരുള്ള ഒരു വ്യക്തിയാണ് പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വെള്ള സ്വിഫ്റ്റ് കാര്‍ വീട്ടില്‍ ഉപേക്ഷിച്ച് നീലക്കാറില്‍ കടന്നതായി വിവരം ലഭിച്ചു.

പ്രതികള്‍ കേരളം വിടാന്‍ പദ്ധതിയിട്ടതായി പൊലീസിന് മനസിലായി. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. പുളിയറയില്‍ നിന്നാണ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 640 lottery result

പനിച്ചു ഉറങ്ങുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? എന്താണ് 'ഫീവർ ഡ്രീംസ്'?

150 കിലോമീറ്ററിലധികം ദൈര്‍ഘ്യം; യുഎഇയില്‍ ടണല്‍ ശ്യംഖല നിര്‍മിക്കാന്‍ മസ്‌കിന്റെ 'ദി ബോറിങ് കമ്പനി'