deadbody 
Kerala

അയ്യമ്പുഴ പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേത്; കൊലപാതകമോയെന്ന് സംശയം

മൃതദേഹത്തിന് ഒരു മാസം മുതല്‍ നാല് മാസം വരെ പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിലെ അയ്യമ്പുഴ പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേതാണെന്ന് കണ്ടെത്തല്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഏകദേശം 18-നും 30-നും ഇടയില്‍ പ്രായമുള്ള ഒരാളുടേതാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ശരീരത്തിന്റെ കാലിന്റെ എല്ലുകള്‍ മാത്രമാണ് പാറമടയില്‍ നിന്ന് ലഭിച്ചത്. ഏകദേശം 165 സെന്റീമീറ്റര്‍ ഉയരമുള്ള ആളുടേതാണ് ഈ അവശിഷ്ടങ്ങള്‍. മൃതദേഹത്തിന് ഒരു മാസം മുതല്‍ നാല് മാസം വരെ പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.

കാലിന്റെ മുകള്‍ ഭാഗത്ത് ഒരു കെട്ടുണ്ടായിരുന്നത് കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് നിഗമനം. അയ്യമ്പുഴ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.

The deadbody found in the quary is that of a young man.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

കരള്‍ ക്ലീൻ ആക്കാൻ ഈ പാനീയങ്ങൾ മതി

'ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി'; ഡ്രസിന്‍റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

'നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തി, വാങ്ങാന്‍ പറഞ്ഞപ്പോള്‍ വാങ്ങി, അമേരിക്ക പറയുന്നതെന്തും ഇന്ത്യ ചെയ്യുന്നു'; യുഎസ് സെക്രട്ടറി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 745 lottery result

SCROLL FOR NEXT