elephant ran amok 
Kerala

പകല്‍ ശീവേലിക്കിടെ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്.

പകല്‍ ശീവേലിക്കിടെയാണ് സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ തളയ്ക്കാനായിട്ടില്ല. എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും തളക്കാന്‍ ശ്രമം നടത്തിവരികയാണ്.

The elephant ran amok and trampled the mahout to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

എന്താണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍? ഇത്തരം വാഹനങ്ങള്‍ വാങ്ങിക്കുന്നതിന്റെ നേട്ടമെന്ത്

ഒരോവറിലെ ആറ് പന്തും... 6, 6, 6, 6, 6, 6... 2 കിടിലൻ സെഞ്ച്വറികളും! ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് കുശാൽ; നേട്ടത്തിൽ സഞ്ജുവിനൊപ്പം

ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

ആൻഡമാൻ സമുദ്ര തീരത്ത് വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തി! രാജ്യത്തിന് നിർണായക നേട്ടം

SCROLL FOR NEXT