പ്രതീകാത്മക ചിത്രം 
Kerala

മകളെ കൂട്ടാന്‍ എത്തിയ അച്ഛന് ബസിടിച്ച് ദാരുണാന്ത്യം

തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകളെ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടു പോകാൻ ആണ് മുരളീധരൻ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: അവധിക്കായി മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ വന്ന അച്ഛന് ദാരുണാന്ത്യം. കൂത്താട്ടുകുളം ശ്രീനിലയത്തിൽ എം കെ മുരളീധരനാണു (61) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിലായിരുന്നു അപകടം. 

തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥയായ മകളെ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടു പോകാൻ ആണ് മുരളീധരൻ എത്തിയത്. ഭാര്യയേയും മകളെയും കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു. ശേഷം ഭാര്യയെയും മകളെയും റോഡരികിൽ നിർത്തി പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനുവരി 23നു മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ മരണം. കൂത്താട്ടുകുളത്ത് അയൺ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍