പ്രതീകാത്മക ചിത്രം 
Kerala

ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; ഭർത്താവും രണ്ട് മക്കളും ​ഗുരുതരാവസ്ഥയിൽ

ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; ഭർത്താവും രണ്ട് മക്കളും ​ഗുരുതരാവസ്ഥയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്. 

സുകുമാരൻ (52), മക്കളായ സൂര്യ (26), സുവർണ (23) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30ന് അയൽവാസികളാണ് ഇവരെ അവശ നിലയിൽ കണ്ടെത്തിയത്.

മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരൻ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: 'സൈലന്റ് കാർഡുകൾ' ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്

C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് ’ ട്രെയിലർ എത്തി; അനുഭവങ്ങളുമായി ശാലിനിയും മകളും

കുഴഞ്ഞുവീഴുന്നവർക്ക് ജീവന്റെ തുണയാകാൻ ഓട്ടോ തൊഴിലാളികൾ: 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ