കൃഷ്ണമ്മ ടെലിവിഷന്‍ ചിത്രം
Kerala

വീട്ടമ്മയെ കെട്ടിയിട്ട് മൂന്നരപ്പവനും പണവും കവര്‍ന്നു; പിന്നാലെ ജോലിക്കാരി മുങ്ങി?; അന്വേഷണം

മൂന്നരപ്പവന്‍ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ മോഷണം പോയി.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ മോഷണം പോയി. കവര്‍ച്ചയ്‌ക്കെത്തിയ നാലുപേര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും രക്ഷപ്പെട്ടെന്ന് വീട്ടമ്മ പറഞ്ഞു. 62 കാരിയായ വീട്ടമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

'രാത്രി അടുക്കള വാതില്‍ തുറന്ന് നാലുപേര്‍ വന്നു. അവരെന്നെ കെട്ടിയിട്ടു. അലമാര തുറന്ന് കിട്ടാവുന്നതെല്ലാം കൊണ്ടുപോയി. രണ്ട് വളയുണ്ടായിരുന്നു. ഒരു ചെറിയ കമ്മല്‍, മാല, ലോക്കറ്റ്, ഓട്ടുരുളിയൊക്കെ കൊണ്ടുപോയി. അവരുടെ ഒറ്റ അടികാരണം ഞാന്‍ വീണു, ബോധം പോയി. വീട്ടുജോലിക്കാരി അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഈ സംഭവത്തിന് ശേഷം അവരെയും കാണാനില്ല. അവരുടെ ബാഗുമെടുത്താണ് പോയത്, ചെരുപ്പും ഇല്ല. മുഖത്തൊക്കെ നല്ല വേദനയുണ്ട്.'- കൃഷ്ണമ്മ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT