kerala police  
Kerala

ചിലപ്പോള്‍ ഐപിഎസ് ഓഫീസര്‍, ചിലപ്പോള്‍ നാവികസേന ഉദ്യോഗസ്ഥന്‍, വിവാഹവാഗ്ദാനം നല്‍കി പീഡനം; തട്ടിയെടുത്തത് 30ലക്ഷം; യുവാവ് പിടിയില്‍

ആലപ്പുഴ സ്വദേശി മുഹമ്മദ് അജ്മല്‍ ഹുസൈന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സ്ത്രീകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. ഐപിഎസ്, നേവി, ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഗ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ സ്വദേശി മുഹമ്മദ് അജ്മല്‍ ഹുസൈന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. സൂഫി ലൈക് എന്ന വ്യാജപേരിലായിരുന്നു തട്ടിപ്പ്. നിരവധി വ്യാജ ഐഡന്‍ഡിറ്റി കാര്‍ഡുകളും രേഖകളും കണ്ടെടുത്തു.

ഒരു വര്‍ഷം മുമ്പ് നടത്തിയ 'വിവാഹ തട്ടിപ്പ്' കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്. വിവാഹിതനാണെന്നത് മറച്ചു വച്ചായിരുന്നു ഇയാളുടെ ഇടപാടുകള്‍. ഡിസംബറില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയായിരുന്നു പുതിയ ഇര. നാവികസേനാ ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു യുവതിയെ പരിചയപ്പെട്ടത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായി. ബന്ധം വളരുകയും ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇവരില്‍ നിന്ന് പണവും തട്ടിയെടുത്ത് മുങ്ങി. തുടര്‍ന്ന് യുവതി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ചേര്‍ത്തലയിലെ ഒരു ലോഡ്ജിലുണ്ടെന്നറിഞ്ഞ പൊലീസ് സംഘം ഇവിടെയെത്തി അജ്മലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2023 ഫെബ്രുവരിയില്‍ ഐഎഎസ് ട്രെയിനി ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലും ഇയാള്‍ പിടിയിലായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട അരയന്‍കാവ് സ്വദേശിനിയോട് താന്‍ ഐഎഎസ് ട്രെയിനിയാണെന്നും നിലവില്‍ മസൂറിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനത്തിലാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാഞ്ഞതോടെ, ബന്ധം അവസാനിപ്പിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് യുവാവ് ഉത്തരേന്ത്യയിലേക്ക് മുങ്ങി. പിന്നീട് ഹൈദരാബാദില്‍ നിന്നായിരുന്നു ഇയാള്‍ അറസ്റ്റിലായത്.

The person who promised marriage to women, assaulted them, and took lakhs of rupees has been caught.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രമെഴുതി ബുംറ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം മാവേലി എക്‌സ്പ്രസിന് നേരെ

ഈ രാശിക്കാർക്ക് വിദേശ കാര്യങ്ങളിൽ പുരോഗതി; ജോലിയിൽ ഉയർച്ച

പ്രതിദിനം 200ലധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം; ഇന്‍ഡിഗോയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

SCROLL FOR NEXT