പ്രതീകാത്മക ചിത്രം 
Kerala

കോട്ടയത്ത് തെരുവുനായയുടെ പരാക്രമം; ഏഴ് പേര്‍ക്ക് കടിയേറ്റു; പേയുണ്ടെന്ന് സംശയം

ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു നായയുടെ പരാക്രമം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തെരുവുനായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പിലാണ് ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റത്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു. 

ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു നായയുടെ പരാക്രമം. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരാള്‍ക്ക് മുഖത്താണ് കടിയേറ്റത്. മറ്റൊരാള്‍ക്ക് വയറിനും പരിക്കേറ്റു. മറ്റുള്ളവരുടെ കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. പെവിഷബാധയുള്ള നായ നിരവധി വളര്‍ത്തുനായ്ക്കളേയും കടിച്ചു. 

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ നായയെ ഓടിക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് വണ്ടിയിടിച്ച് നായ ചത്തത്. നായയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം