മലയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താഴെയിറക്കുന്നു 
Kerala

'ഫ്ളാഷ് ലൈറ്റും കൂക്കിവിളിയും'; കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറിക്കി

തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.

കല്ലന്‍പാറയിലെ വനമേഖലയില്‍ ഒരു ഫ്ളാഷ്ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായുള്ള സംശയം രൂപപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ഇവരുടെ വാഹനം മലയുടെ അടിഭാഗത്തുണ്ടായിരുന്നു. ഈ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വനമേഖലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസിലാകുന്നത്. വൈകുന്നേരമായിരിക്കാം ഇവര്‍ മലയില്‍ കയറിയിട്ടുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്.

kerala news:The students stranded at Kallanpara have been rescued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT