പ്രതീകാത്മക ചിത്രം 
Kerala

സഹോദരനെ വെട്ടിയിട്ട് ഓടിയ ആള്‍ ഷോക്കേറ്റ് മരിച്ചു

സഹോദരന്‍ സജീവനെ വെട്ടിയ ശേഷം ഓടുമ്പോഴായിരുന്നു അപകടം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സഹോദരനെ വെട്ടിയിട്ട് ഓടിയ ആള്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര സ്വദേശി സന്തോഷ് ആണ് മരിച്ചത്. സഹോദരന്‍ സജീവനെ വെട്ടിയ ശേഷം ഓടുമ്പോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പെരിങ്ങര പഞ്ചായത്ത് വളപ്പിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷും അനുജൻ സജീവനും വീട്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് സജീവന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടിയശേഷം കത്തി ഉപേക്ഷിച്ച് സന്തോഷ് ഓടിമറഞ്ഞു. 

തുടർന്ന് നടത്തിയ തിരിച്ചിലിലാണ് പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ വെള്ളം കയറിയ ഓഫീസ് വളപ്പിന് സമീപം സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവെ വീണ് പരിക്കേറ്റതോ അല്ലെങ്കിൽ ഷോക്കേറ്റതോ ആകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. വെട്ടേറ്റ സജീവ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT