കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലാണ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
പൈങ്ങോട്ടൂര്‍ ആയങ്കരയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു മോഷണം നടന്നത്. സംഭവ സമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. വീടിന്റെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി എത്തിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് പ്രതി മോഷ്ടിച്ചത്. പ്രതി എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. വിരലടയാള വിദഗ്ധര്‍, ശാസ്ത്രീയ പരിശോധക സംഘം എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിടിയിലായ ബിഷ്ണു മണ്ഡല്‍ മുന്‍പും കവര്‍ച്ച കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates