ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന മകന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു വീഡിയോ ദൃശ്യം
Kerala

ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന മകന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മോഷ്ടാവിന്റേ CCTV ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ജില്ല ആശുപത്രിയില്‍ മോഷ്ടാവിന്റെ വിളയാട്ടം. ഐസിയുവില്‍ കിടക്കുന്ന അമ്മയ്ക്ക് കാവലിരുന്ന മകന്റെ 16,500 രൂപ വിലയുള്ള മൊബൈല്‍ അടിച്ചുമാറ്റി. സാംസങ് A13 മോഡല്‍ മൊബൈലാണ നഷ്ടപ്പെട്ടത്. മോഷ്ടാവിന്റേ CCTV ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. കുട്ടനെല്ലൂര്‍ സ്വദേശിയായ ചെമ്പില്‍ സന്തോഷിന്റെ മൊബലാണ് മോഷ്ടാവ് കവര്‍ന്നത്.

സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് അമ്മ ദേവകിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു മോഷണം. ഐസിയുവിനു മുമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സന്തോഷ് അഞ്ചു മണിക്ക് ഉണര്‍ന്നപ്പോഴാണ് മൊബൈല്‍ നഷ്ടപ്പെട്ടത് അറിയുന്നത്. ഒപ്പം സഹോദരിയും സഹോദരി പുത്രനും ഉണ്ടായിരുന്നെങ്കിലും അവരും ഉറക്കത്തിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നേരത്തെയും ഇവിടെ മോഷണം നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും പറയുന്നു. ഇന്റീരിയര്‍ വര്‍ക്കാണ് സന്തോഷിന് . നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയിലെ മോഷ്ടാവിന്റെ വിളയാട്ടം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷനും സമീപമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT