rahul mankootathil 
Kerala

ഷാഫിയുമായി ഗുരു-ശിഷ്യ ബന്ധമില്ല; 'വണ്‍ ടൂ ത്രീ അറ്റാക്ക്' എന്ന പേരില്‍ സേനയുമില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഞാനോ ഷാഫിയോ അല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുമായി തനിക്കുള്ളത് സഹോദര സ്‌നേഹമാണെന്നും അതൊരിക്കലും ഗുരു-ശിഷ്യ ബന്ധമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് തനിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു രാഹുല്‍.

വ്യക്തിപരമായി പേര് പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ പോലും നാട്ടില്‍ വിവാദങ്ങളുണ്ടാകുമ്പോള്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്ന ഒരു പ്രവണത ചില മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ക്കെതിരെയും പുറത്തുള്ളവര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. സ്വന്തം പ്രൊഫൈലിലൂടെ അഭിപ്രായങ്ങള്‍ പറയാറുണ്ടെങ്കിലും 'വണ്‍ ടു ത്രീ അറ്റാക്ക്' എന്ന പേരില്‍ ഒരു സേനയെയും വിന്യസിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഞാനും ഷാഫിയുമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ സംശയമുണ്ടെങ്കില്‍ പരാതി നല്‍കാം. ഏതൊരു കോണ്‍ഗ്രസുകാരനും വിശ്വസിക്കാവുന്ന സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. പരാതി നല്‍കിയാല്‍ കൃത്യമായി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരാന്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. കൂടെയുള്ള ഒരാള്‍ക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്തുന്നതിനെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ പോസിറ്റീവ് വശമായാണ് കാണുന്നത്. അത്തരത്തിലൊരു ബന്ധമാണ് ഷാഫിയുമായുള്ളത്.

സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായ പ്രകടനങ്ങളെ സൈബര്‍ അറ്റാക്ക് എന്ന് വിളിക്കാമെങ്കില്‍ ഞാനും അതിന്റെ ഇരയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ കാണാന്‍ പോയ സമയത്ത് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ വരെ തന്നെ വിമര്‍ശിച്ചിരുന്നു. അന്ന് എടുത്ത നിലപാട് തെറ്റായെന്ന് സ്വയം തോന്നിയിട്ടുമുണ്ട്. പിന്നീട് തനിയ്‌ക്കെതിരെ കേസുകള്‍ ഉണ്ടായപ്പോഴും ശക്തമായ സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്.

There is no mentor-disciple relationship with Shafi; nor is there any squad named One Two Three Attack: Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീട്ടിൽ സ്ഥലം കളയുന്ന 8 വസ്തുക്കൾ

ഐഎഫ്എഫ്ഐയിലും കൈയ്യടിനേടി മലയാളം വാമ്പയർ ത്രില്ലർ 'ഹാഫ്'; ഏഷ്യൻ പ്രീമിയർ ​ഗോവയിൽ

'വേണുവേട്ടൻ പോയതിനു ശേഷം ചേച്ചി ഒരു സിനിമ പോലും കണ്ടിട്ടില്ല'; നെടുമുടി വേണുവിന്റെ ഭാര്യ അയച്ച കുറിപ്പ് പങ്കുവച്ച് ഡോ ബിജു

30 അല്ലെങ്കില്‍ 60 ദിവസം തങ്ങാം; പുതിയ വിസ വിശദാംശങ്ങള്‍ പുറത്തുവിട്ട് ജിഡിആര്‍എഫ്എ

'ഞങ്ങള്‍ ഭിക്ഷക്കാരല്ല, ഇങ്ങനെയെങ്കിൽ പിന്നെ ചർച്ചയെന്തിന്?'; യുപിയിൽ സമാജ് വാദി പാർട്ടിക്കെതിരെ കോൺ​ഗ്രസ്