Fourth Accused Arrested in Tiruvalla Spa Employee Gang Rape Case file
Kerala

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: നാലാം പ്രതി 'വൊക്കൻ' പ്രശോഭ് പിടിയിൽ, മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു ?

സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ നാല് പേർ കേസിൽ അറസ്റ്റിലായി. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ സംസ്ഥാനം വിട്ടെന്നാണ് സൂചന.

സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. പീഡനക്കേസിന്റെ പിറകിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേ സമയം, ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സുബിനുമായി ഇന്ന് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. സ്പാ ജീവനക്കാരുടെ സ്വകാര്യത കണക്കിലെടുത്ത് രഹസ്യമായാണ് തെളിവെടുപ്പ് നടത്തുന്നത്.

Fourth accused arrested in spa rape case police step up search for absconding suspects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

'മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവർക്ക് സന്തോഷം കിട്ടുന്നുണ്ടാകാം; വിമർശനങ്ങൾ കൂടുതലും കുടുംബത്തിൽ നിന്ന്'

'ഒരു കാൽ ചെറുതായിരുന്നു, നടക്കാനോ ഓടാനോ കഴിയില്ല'; മകളുടെ രോ​ഗത്തെക്കുറിച്ച് വരുൺ ധവാൻ

ഒലിച്ചുപോയത് 1.75 ലക്ഷം കോടി രൂപ, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; പൊള്ളി റിലയന്‍സ് ഓഹരി

'എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നടക്കേണ്ട കാര്യം എനിക്കില്ല'

SCROLL FOR NEXT