ക്ഷേത്രത്തിൽ പല്ലക്ക് സമർപ്പിക്കുന്നു/ ഫെയ്സ്ബുക്ക് 
Kerala

ആന വേണ്ട, എഴുന്നള്ളിക്കാൻ പല്ലക്ക് മതി; വ്യത്യസ്ത തീരുമാനവുമായി തിരുവൈരാണിക്കുളം ക്ഷേത്രം

ഫെബ്രുവരി 23ന് ആരംഭിച്ച ഉത്സവ ചടങ്ങുകളുടെ ഭാഗമായി അത്താഴ പൂജക്ക് ശേഷമുള്ള വിളക്കിനെഴുന്നള്ളിപ്പിന് തേക്ക് മരത്തിൽ തീർത്ത പല്ലക്ക് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് ആനയ്ക്ക് പകരം പല്ലക്ക്. തിരുവൈരാണിക്കുളം ക്ഷേത്രത്തിലാണ് വിളക്കിനെഴുള്ളിപ്പിന് പല്ലക്ക് ഉപയോ​ഗിക്കാൻ ക്ഷേത്രം ട്രസ്റ്റ് തീരുമാനം എടുത്തത്. ആനകൾ ഇടഞ്ഞ് അപകടങ്ങൾ തുടർക്കഥയായതോടെയാണ് ക്ഷേത്രം ഭാരവാഹികൾ മാറി ചിന്തിച്ചത്. 

ഫെബ്രുവരി 23ന് ആരംഭിച്ച ഉത്സവ ചടങ്ങുകളുടെ ഭാഗമായി അത്താഴ പൂജക്ക് ശേഷമുള്ള വിളക്കിനെഴുന്നള്ളിപ്പിന് തേക്ക് മരത്തിൽ തീർത്ത പല്ലക്ക് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. ക്ഷേത്ര ട്രസ്റ്റ് അംഗവും ദാരുശില്പ കലയിൽ വിദഗ്ദ്ധനുമായ പിആർ ഷാജികുമാർ വഴിപാടായാണ് പല്ലക്ക് സമർപ്പിച്ചത്. 

നിരവധി ക്ഷേത്രങ്ങളിൽ ഉത്സവാഘോഷത്തിൻ്റെ പ്രൗഢിയും ആഹ്ളാദവും ഇല്ലാതാക്കി എഴുന്നള്ളിപ്പിനെത്തുന്ന ആനകൾ അപകടകാരികളാകുന്നതിനെ തുടർന്നാണ് ഇറക്കി പൂജക്കും വിളക്കിനെഴുന്നള്ളിപ്പിനും ആനകളെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി നാളെ മുതൽ ഇറക്കി പൂജക്കായി വാഹനത്തിൽ തയ്യാറാക്കിയ അലങ്കരിച്ച രഥം ഉപയോഗിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക