Asha Nath 
Kerala

ഡിഗ്രിക്കാരിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത വരവ്; ഹാട്രിക് ജയം ആശയ്ക്ക് നല്‍കിയത് ചരിത്രനേട്ടം

കരുമത്ത് ആയിരത്തിലധികം വോട്ടിനാണ് ആശയുടെ വിജയം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2017ല്‍ അമ്മാവന്റെ അപ്രതീക്ഷിത വിയോഗമാണ് ഡിഗ്രിക്കാരിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിന്റെ കൗണ്‍സിലറാക്കിയത്. എന്നാല്‍ എട്ടുവര്‍ഷത്തിനിപ്പുറം അതേ നഗരസഭയിലെ ഉപാധ്യക്ഷയെന്ന ചരിത്രനേട്ടത്തിനരികെയാണ് ആശാനാഥ്. കരുമത്ത് ആയിരത്തിലധികം വോട്ടിനാണ് ആശയുടെ വിജയം.

ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമെന്നു ആശാ നാഥ് പറഞ്ഞു. കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ വച്ചാണ് വിവരം അറിഞ്ഞത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് പാര്‍ട്ടി എല്‍പ്പിച്ചിരിക്കുന്നത്. ജനങ്ങളില്‍ ഒരാളായി നിന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും ആശാനാഥ് പറഞ്ഞു.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാപ്പനംകോട് മണ്ഡലത്തില്‍ വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രന്‍ ഷോക്കേറ്റു മരിച്ചതിനെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി ആശാ നാഥിനെ കളത്തിലിറക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആശയെ 2020ലും മണ്ഡലം ചേര്‍ത്തുനിര്‍ത്തി. ഇത്തവണ പാപ്പനംകോട് വിഭജിച്ച് കരുമം വാര്‍ഡ് രൂപപ്പെട്ടപ്പോഴും ആശയെ തന്നെ ബിജെപി സ്ഥാനാര്‍ഥിയാക്കി. പാര്‍ട്ടിയുടെ ആ വിശ്വാസം കാത്ത് മൂന്നാം വട്ടവും കൗണ്‍സിലിലേക്ക് എത്തിയതോടെ ഡെപ്യൂട്ടി മേയര്‍ കസേരയും ആശയ്ക്കു സ്വന്തം.

പ്രതിപക്ഷത്തിരിക്കെ കോര്‍പറേഷന്‍ ഭരണത്തിനെതിരെ ബിജെപി നടത്തിയ എല്ലാ സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ആശ. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മത്സരിച്ച ആശ 30,986 വോട്ട് നേടിയിരുന്നു.

Thiruvananthapuram corporation Deputy Mayor Asha Nath Profile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 നാളെ തിരുവനന്തപുരത്ത്

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

മകനുമായി അച്ഛൻ കായലിൽ ചാടി; പിന്നാലെ ചാടി സാഹസികമായി രക്ഷിച്ച് പൊലീസ്

ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല; ഹിന്ദു യുവാവിനെ മർദ്ദിച്ച് കൊന്നു

SCROLL FOR NEXT