ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന് സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തി വീടായ ലാഫിങ് വില്ലയില്‍ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയായിരുന്നു സംസ്കാര ചടങ്ങുകള്‍. മക്കളായ ചന്തുവും ആരോമലുമാണ് ചിതയ്ക്ക് തീകൊളുത്തിയത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
നടൻ സലിംകുമാറിൻ്റെ വേർപാട് മലയാള സിനിമയ്ക്ക് നികത്താനാകാത്ത വിടവാണ്. സ്ക്രീനിന് അകത്തും പുറത്തും ഹാസ്യ ശൈലിയിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്ന പല കാര്യങ്ങളും മലയാളികളുടെ അതുവരെയുള്ള ധാരണയെ മാറ്റി ചിന്തിപ്പിക്കുന്നതായികുന്നു. വ്യാജചികിത്സകരുടെ കെണിയിൽ അകപ്പെട്ട് തന്റെ ആരോഗ്യം മൊത്തത്തിൽ വഷളായെന്ന് സലിംകുമാർ സ്വന്തം ശൈലിയിൽ തുറന്നടിച്ചപ്പോൾ തകർന്നടിഞ്ഞത്, അതുവരെ 'ബദൽ ചികിത്സകൾ' എന്ന പേരിൽ ആഘോഷിക്കപ്പെട്ടിരുന്ന അശാസ്ത്രീയതകളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates