ദിലീപ്/ഫയല്‍ 
Kerala

നടിയെ ആക്രമിച്ച കേസ്: മൊഴിമാറ്റാൻ മാപ്പുസാക്ഷിക്ക് ഭീഷണി, എംഎൽഎയുടെ ഓഫിസ് സെക്രട്ടറിക്കെതിരെ കേസെടുത്തു 

എംഎൽഎയും ചലച്ചിത്ര താരവുമായ കെ ബി ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയാണു പ്രതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കൊല്ലം സ്വദേശി എം പ്രദീപ്കുമാറിനെ (43) പ്രതിയാക്കി കേസെടുത്തു. പത്തനാപുരം എംഎൽഎയും ചലച്ചിത്ര താരവുമായ കെ ബി ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറിയാണു പ്രദീപ്കുമാർ. 

കാസർകോട് ബേക്കൽ സ്വദേശിയായ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 24നും 28നും പ്രദീപ്കുമാർ ഫോണിൽ വിളിച്ച് സാക്ഷിയോട് സംസാരിച്ചു. പിന്നീട് 24നും 25നും സന്ദേശങ്ങൾ അയച്ചും ഭീഷണി മുഴക്കി. മൊഴിമാറ്റാൽ തയാറാകാതിരുന്നതോടെ സ്വാധീനിക്കാനായി കാസർകോട്ടെത്തിയ പ്രതി സാക്ഷിയുടെ അടുത്ത ബന്ധുക്കളെ നേരിൽ കണ്ടു. പ്രതി കാസർകോട്ടെത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രദീപ്കുമാറിനെതിരായ കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിക്കും. നിലവിൽ വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും എതിർപ്പറിയിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT