ആനന്ദ്  
Kerala

ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, 21-കാരന്‍ ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതില്‍ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്.

ലോണ്‍ ആപ്പ് മുഖേന പണം വായ്പ എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നതായി കുടുംബം പറഞ്ഞു. പണം തിരികെ നല്‍കാണ്‍ വൈകിതതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

ഈ മാസം ആറിന് വീടിനുള്ളില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ ആനന്ദിന്റെ കുടുംബം പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Threat from loan app mafia; Morphed images, 21-year-old commits suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉച്ചയ്ക്ക് 1040 രൂപ വര്‍ധിച്ചു; എണ്ണവില കൂടുമ്പോഴും സ്വര്‍ണവില കുതിക്കാന്‍ കാരണമെന്ത്?, വിശദാംശങ്ങള്‍

ആദ്യത്തെ ആവേശം കെട്ടടങ്ങും, ശരീരഭാരം കുറയ്ക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

'5 മണിക്കൂർ കഴിഞ്ഞു, ഇപ്പോഴും അതേ സ്ഥലത്താണ്! എന്താണ് സംഭവിക്കുന്നത് ?'; മുംബൈയിൽ ​ഗതാ​ഗതക്കുരുക്കിൽ പെട്ടതിനെക്കുറിച്ച് നടി

പരിഷ്‌കരിച്ച റെനോ ട്രൈബര്‍ എംപിവി 2026 വിപണിയില്‍; അറിയാം ഫീച്ചറുകള്‍

ഇനി ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ പഠനം എളുപ്പമല്ല; കാരണം ഇതാണ്

SCROLL FOR NEXT