ഫയല്‍ ചിത്രം 
Kerala

'പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തും'; ഭീഷണിക്കത്ത് എഴുതിയ ആൾ അറസ്റ്റിൽ

അയൽക്കാരനെ കുടുക്കാനായിരുന്നു വ്യാജസന്ദേശം എന്ന് കമ്മീഷണർ സ്ഥിരീകരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയ ആൾ  പിടിയിൽ. കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാ​ഗ്യം കാരണമാണ് ഭീഷണിക്കത്ത് എഴുതിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അയൽക്കാരനെ കുടുക്കാനായിരുന്നു വ്യാജസന്ദേശം എന്ന് കമ്മീഷണർ സ്ഥിരീകരിച്ചു.

കത്രക്കടവിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് സേവ്യർ. അയൽക്കാരനുമായുള്ള വ്യക്തി വൈരാ​ഗ്യത്തെ തുടർന്ന് ഇയാൾ ഇത്തരമൊരു കത്ത് എഴുതുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം  ചെയ്തപ്പോഴാണ്  സേവ്യർ കുറ്റം സമ്മതിച്ചത്. വ്യക്തിവൈരാ​ഗ്യമാണ് ഇത്തരമൊരു കത്തെഴുതാൻ പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസി നൽകിയ മൊഴി.

ഭീഷണി സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍