പ്രതീകാത്മക ചിത്രം 
Kerala

ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങൾ ഡാമില്‍; അന്വേഷണം

തിങ്കളാഴ്ച മുതൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ഡാമില്‍ നിന്ന് ഒരു സ്ത്രീയുടെ അടക്കം മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ച മുതൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. 
എന്നാല്‍, പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എങ്ങനെയാണ് മൃതദേഹങ്ങള്‍ ജലാശയത്തില്‍ എത്തിയത് എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ മരണത്തിൽ വ്യക്തത വരൂവെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT