പ്രതീകാത്മക ചിത്രം 
Kerala

ഓണം സ്പെഷ്യൽ; കേരളത്തിലേക്ക് മൂന്ന് ട്രെയിനുകൾ 

മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്ആർ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ കൂടി അനുവദിച്ചു. തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. മൈസൂരുവിൽ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സർവീസ്. ഈ വണ്ടികളിൽ തത്കാൽ നിരക്കാണ് ഈടാക്കുക.

മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്ആർ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15-ന് മൈസൂരുവിലെത്തും.

യശ്വന്ത്പുർ- കൊല്ലം വണ്ടി (06501) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബർ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരിലെത്തും.

ഹൈദരാബാദ്- തിരുവനന്തപുരം വണ്ടി (07119) സെപ്റ്റംബർ അഞ്ചിന് വൈകീട്ട് 6.15ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് സെപ്റ്റംബർ 10ന് രാത്രി 10 മണിക്ക് പുറപ്പെട്ട് സെപ്റ്റംബർ 12ന് പുലർച്ചെ മൂന്ന് മണിക്ക് ഹൈദരാബാദിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT